Jasmeet was appointed Gurmeet's successor, an unprecedented move as the sect had never seen a head from the immediate family of the Dera chief.
ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ആള്‍ദൈവം ഗുര്‍മീത് സിംഗ് അഴിക്കുള്ളിലായതോടെ ദേരാ സച്ചയുടെ തലപ്പത്തേയ്ക്ക് ആര് എത്തുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. വളര്‍ത്തുമകള്‍ ഹണി പ്രീതിന്‍റെ പേരായിരുന്നു ആദ്യം ഉയര്‍ന്നുവന്നിരുന്നതെങ്കിലും ഇതിനെയെല്ലാം തകിടം മറിച്ചുകൊണ്ട് ഗുര്‍മീതിന്‍റെ വളര്‍ത്തുമകന്‍ ജസ്മീത് ഇസ്മാനാണ് പിന്‍ഗാമിയായി അവരോധിക്കപ്പെട്ടത്. ചൊവ്വാഴ്ചയായിരുന്നു ജസ്മീതിനെ ദേരാ സച്ചാ തലവനായി നിയമിച്ചത്.